---
title: " ഹെല്‍ത്ത് ചെക്കപ്പ്; പാര്‍ക്കോയിൽ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക്  ഇളവുകള്‍ പ്രഖ്യാപിച്ചു"
english_title: "Health Checkup; in Parkoil announces discounts on health checkup packagess"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87984/health-checkup-in- Parko-announces-discounts-on-health-checkup-packages"
published_at: "2022-12-30T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae9b1f73493_parco_pic.jpg"
keywords: []
---

#  ഹെല്‍ത്ത് ചെക്കപ്പ്; പാര്‍ക്കോയിൽ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക്  ഇളവുകള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **വടകര**: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് 40% ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. 550 രൂപ മുതല്‍ 18740 രൂപ വരെ വില വരുന്ന പാക്കേജുകള്‍ ന്യൂ ഇയര്‍ പ്രമാണിച്ച് 300 രൂപ മുതല്‍ 11510 വരെയുള്ള നിരക്കുകളില്‍ ലഭ്യമായിരിക്കും.

## Article Content

**വടകര**: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് 40% ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. 550 രൂപ മുതല്‍ 18740 രൂപ വരെ വില വരുന്ന പാക്കേജുകള്‍ ന്യൂ ഇയര്‍ പ്രമാണിച്ച് 300 രൂപ മുതല്‍ 11510 വരെയുള്ള നിരക്കുകളില്‍ ലഭ്യമായിരിക്കും.

ചികിത്സാ ചിലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മുന്‍കൂട്ടി അറിയാനും രോഗങ്ങളെ ആരംഭത്തിലേ പ്രതിരോധിക്കുന്നതിനും അവസരമൊരുക്കുകയാണ് ന്യൂ ഇയര്‍ ഇളവുകളുടെ ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു പറഞ്ഞു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവാസികള്‍ക്കും അനുയോജ്യമായ 14 വ്യത്യസ്ഥ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കോയുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയുള്ള ഈ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 3519999, 0496 2519999

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87984/health-checkup-in- Parko-announces-discounts-on-health-checkup-packages)